ബ്ലോഗ് :അക്രൈസ്തവനായ ക്രിസ്തു

“ക്രിസ്തു ഇന്ന് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹമൊരു അക്രൈസ്തവൻ ആയിരുന്നെന്നെ” , പറഞ്ഞത് മറ്റാരുമല്ല ഡോ. ഗീവർഗീസ് കൂറിലോസ് മെത്രോപ്പോലീത്ത. കേരള സാഹിത്യോത്സാവത്തിന്റെ ഭാഗമായി ‘എന്റെ യേശു, എന്റെ ക്രിസ്തു’ എന്ന വിഷയത്തെ കുറിച്ച് സക്കറിയയും ബോബി തോമസുമായുള്ള സംവാദത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ലിബറേഷൻ തീയോളജിയുടെ വീക്ഷണകോണിലൂടെയുള്ള ‘ക്രിസ്തു എന്ന യഹൂദ യുവാവിന്റെ’ വിശകലനത്തിനിടയിലാണ് ഇത്തരമൊരു നീരീക്ഷണം അദ്ദേഹം സദസ്സിനോട് പങ്കുവെച്ചത്. ക്രിസ്തു പാവങ്ങളുടെ ബന്ധുവും മിത്രവുമായിരുന്നു, പണക്കാരുടെയും അധികാരത്തിൽ ഇരിക്കുന്നവരുടേയുമല്ല. ക്രിസ്തു തന്റെ കാല കട്ടത്തിലെ സാമ്രാജ്യത്ത ശക്തികളെ ചോദ്യം ചെയ്തു. അതുകൊണ്ടു തന്നെ അദ്ദേഹം ഇന്ത്യൻ പശ്ചാത്തലത്തിൽ ദളിത് ബന്ധുവും, ആദിവാസി ബന്ധുവും, സ്ത്രീ ബന്ധുവുമാണ്. പക്ഷെ ഇന്നത്തെ ക്രിസ്തിയ സഭയുടെ അവസ്ഥ എന്താണ്?

ക്രിസ്തുവിന്റെ മരണാനന്തരം ശിഷ്യനായ പൗലോസിന്റെ നേതൃത്വത്തിൽ ക്രിസ്തുവിന്റെ സന്ദേശങ്ങൾ യൂറോപിലെത്തി. കോൺസ്റ്റേറ്റിനോപ്പിലെ ചക്രവർത്തി ക്രിസ്തു മതം സ്വീകരിച്ചതോടെ ഈ മതത്തിന്റെ സ്വീകാര്യത്തെയും മതപുരോഹിതന്മാരുടെ അധികാരവും വർധിച്ചു.അതിന്നും തുടരുന്നു.ഇതിനിടയിൽ നിരവധി തവണ സഭ വിഭജിക്കപ്പെട്ടു. വീണു കിട്ടിയ അധികാരത്തിലും സമ്പത്തിലും മതിമറന്നു ജീവിക്കുകയാണ് സഭയിലെ മേലധികാരികളും ചില പുരോഹിതന്മാരും. സഭയുടെ പ്രീതിച്ഛായയെ ബാധിച്ച ലൈംഗീക ആരോപണങ്ങൾ മാറ്റി നിർത്തിയാലും, ആർഭാടജീവിതത്തിലും സാമ്പത്തിക ഇടപാടുകളിലെ അനധികൃതമായ പങ്കുകൊള്ളലിലൂടെയും കുഞ്ഞാടുകൾക്കു മാതൃകയാക്കാൻ കഴിയാത്ത ഇടയന്മാരായി മാറുകയാണ് സഭയിലെ പല പ്രമുഖരും. ദളിതരും ആദിവാസികളും സ്ത്രീകളും സഭയിൽ ഏറ്റവും കൂടുതൽ വിവേചനം അനുഭവിക്കുന്ന വിഭാഗങ്ങൾ ആണെന്നും ഡോ.ഗീവര്ഗീസ് തുറന്നു സമ്മതിക്കുന്നു.

സഭയുടെ ഭാഗമായി നിന്നു കൊണ്ട് തന്നെ ഇത്തരം തെറ്റുകൾ ചൂണ്ടി കാട്ടി തിരുത്താനാണ് താൻ ശ്രമിക്കുന്നതെന്ന് മെത്രോപ്പോലീത്ത വിശദീകരിച്ചു. തന്റെ മനസ്സിലെ ക്രിസ്തുവെന്നും ഒരു വിപ്ലവകാരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുഷ്ഠരോഗിയെ ‘തൊട്ടു’ സുഖപ്പെടുത്തുന്ന(തൊട്ടുതീണ്ടായ്മകൾ നോക്കാത്ത), പാപിനിയായ സ്ത്രീയെയും രക്തസ്രാവകാരിയെയും സംരക്ഷിക്കുന്ന(പുരുഷമേധാവിത്വം കാട്ടാത്ത), ചാട്ടവാറു കൊണ്ടടിച്ചു ആരാധനാലയത്തിൽ നിന്ന് കച്ചവടക്കാരെ പുറത്താകുന്ന വിപ്ലവകാരിയായ ചെറുപ്പക്കാരൻ.

കഴിച്ചും വീഞ്ഞ് കുടിച്ചും വിശപ്പടക്കിയിരുന്ന സാധാരണക്കാരനായ ഒരു മനുഷ്യൻ. തന്റെ കാലഘട്ടത്തിന്റെ ചിന്തകൾ അവനിലും പ്രതിധ്വനിക്കുന്നു, അതുകൊണ്ടല്ലേ രോഗങ്ങൾ പിശാച് ബാധകൾ ആണെന് അവൻ വിശ്വസിച്ചത്. പുരോഹിതന്മാരെ ചോദ്യം ചെയ്യുമ്പോഴും, അവൻ മരണത്തെ മുൻകൂട്ടി കാണുന്നില്ലേ, ആ വേദനയെ ഭയക്കുന്നില്ലേ. ഇത്തരം നിരീക്ഷണങ്ങളാണ് സക്കറിയ മുൻപോട്ടു വെച്ചത്.

പക്ഷെ വിശ്വാസികൾക്ക് ഇത്തരമൊരു വിശദീകരണം ഇഷ്ടപ്പെടുമോ? ക്രിസ്തിയ മതത്തിന്റെ അടിത്തറ തന്നെ സ്വർഗ്ഗരാജ്യവും, കുരിശിലേറ്റ പെട്ടിട്ടും മൂനാം ദിവസം ഉയർത്തെഴുനേറ്റ അമാനുഷകനായ ദൈവപുത്രനായ യേശുവല്ലേ? പിന്നെ യഹൂദ മതത്തിനെ നവീകരിക്കാൻ വന്ന നവോത്ഥാന നായകനായി, വിപ്ലവകാരിയായി, സാധാരണക്കാരനായ ഒരു മുപ്പതു വയസ്സുകാരനായി എങ്ങനെ യേശുവിനെ ഒതുക്കാൻ കഴിയും? ഇത് സഭ പഠിപ്പിക്കുന്ന ക്രിസ്തിയ വിശ്വാസങ്ങൾക്ക് എതിരല്ലേ?

പല കൈവിരലുകളിലൂടെയും തൂലികകളിലൂടെയും ഭാഷകളിലൂടെയും കൂട്ടിയും കുറച്ചും നമ്മുടെ കൈകളിൽ എത്തിയിട്ടുള്ള മതഗ്രന്തങ്ങളെ പൂർണമായി വിശ്വാസത്തിന്റെ ആധാരമാക്കാൻ സാധിക്കില്ല എന്നാണ് ഈ പുരോഹിതൻ വരെ സമ്മതിക്കുന്നത്. സഭ പഠിപ്പിക്കുന്ന ഉയര്പ്പിന് ഒരു ബദൽ വിശദീകരണം ഉണ്ട്. അല്പം നവോത്ഥാനവും കമ്മ്യൂണിസവും കലർന്ന വിശദീകരണം.

കാലിയായ യേശുവിന്റെ ശവക്കല്ലറ എന്താണ് സൂചിപ്പിക്കുന്നത്? ഉയർപ്പാണെന്നു സഭ പഠിപ്പിക്കുന്നു. അത് അങ്ങനെയല്ല യേശുവിന്റെ ശിഷ്യന്മാർ തന്നെ ശരീരം എടുത്തു മാറ്റിയതാണെന്നു ചില വിഭാഗങ്ങൾ ആരോപിക്കുന്നു. സത്യം എന്തുമാവട്ടെ. വിപ്ലവകാരികളെ സംബന്ധിച്ചിടത്തോളം ഒഴിഞ്ഞുകിടക്കുന്ന ശവക്കല്ലറ ഒരു പ്രതീകമാണ്. വിപ്ലവം ഒരിക്കലും ക്രൂശിൽ മരിക്കുന്നില്ല എന്ന ശുഭാപ്തി വിശ്വാസത്തിന്റെ പ്രതീകം. മൂനാം ദിവസം സത്യം തേടി ആയിരം നാവുകളായി അനുയായികളായി ചോദ്യങ്ങളായി വിപ്ലവം വീണ്ടും ഉയർത്തെഴുനേൽക്കും എന്ന വിശ്വാസം.

ഇത്രയും വിപ്ലവകാരിയായ യേശുവിന്റെ അണിയായികൾ എന്തെ അരമനയിൽ ഇത്രയും തെറ്റുകൾ ചെയുന്നു എന്ന പൊതുജനത്തിന്റെ ചോദ്യത്തിനും ഡോക്ടർ ഗീവര്ഗീസ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ഉത്തരം നല്കിയതിങ്ങനെ. എന്റെ മതത്തിൽ പ്രതേകിച്ചും സുറിയാനികളുടെയിടയിൽ ജാതി നോക്കിയുള്ള വേര്തിരിവുകളുണ്ട്. തിരുമേനി, കല്പന, അരമന ഇത്തരം ഉപയോഗങ്ങൾ ഒന്നും താൻ ഇഷ്ടപ്പെടുന്നില്ല. തെറ്റുകൾ ചെയുന്ന അരമനകൾ നശിപ്പിക്കാൻ തീയല്ല, ബോംബിട്ടാലും തെറ്റില്ല.

അത്തരം ആപൽ കട്ടങ്ങളിലേക്കു കാര്യങ്ങൾ കൊണ്ടെത്തിക്കാതെ സഭ സ്വയം തിരുത്തണം,സമാധാനപൂർണമായ സംഭാഷണങ്ങളിലൂടെ സഭയുടെ തെറ്റുകൾ ചൂണ്ടി കാട്ടാൻ സഭയിലുള്ളവരും വിശ്വാസികളും പൊതുജനവും ഒന്നായി പ്രവർത്തിക്കണം.

You can also read this article at:

One thought on “ബ്ലോഗ് :അക്രൈസ്തവനായ ക്രിസ്തു

Leave a comment