കഥ: തള്ളവിരൽ

ഇടത്തെ കൈയ്യിലെ തള്ളവിരൽ അല്പം ചുവന്നിട്ടുണ്ട്. അല്പം തടിച്ചിട്ടുമുണ്ട്. തള്ളവിരൽ! ദൈവമറിഞ്ഞിട്ട പേരാണ്. അല്ല ദൈവമല്ലലോ, മനുഷ്യരല്ലേ? മനുഷ്യർക്ക് അത്രയും ബുദ്ധിയുണ്ടോ? ഇല്ല, എന്റെ അറിവിലില്ല. ഇടത്തെ കൈയ്യയത് നന്നായി. എഴുതാൻ കുഴപ്പമില്ലലോ! നാളെ അസ്സയിൻമെൻറ് സബ്മിറ്റ് ചെയ്യാനുള്ള അവസാന തിയതിയാണ്. നാളെ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ ഡിസംബറിലും പരീക്ഷയെഴുതാൻ പറ്റില്ല. 2 വർഷംകൊണ്ട് എഴുതിയെടുക്കേണ്ട എം.എ പരീക്ഷ ഇപ്പൊ തന്നെ 3 വർഷമായി. ജോലിക്കിടയിലെ ഒരു അവസാന ശ്രമമാണ്, ഒന്ന് രക്ഷപെടാൻ. പക്ഷെ ഭൂരിഭാഗം മനുഷ്യരും … Continue reading കഥ: തള്ളവിരൽ

വരികൾ: പൂച്ചകുട്ടികൾ

ഓർമ്മകളുടെ ചെപ്പിൽ നമ്മൾ സൗകര്യപൂർവം മറക്കുന്ന ചില നിമിഷങ്ങളില്ലേ? ചില കടപ്പാടുകളുടെ? ചില വേദനകളുടെ? ചില കറുത്ത മഞ്ചാടികുരുകൾ, മഷി തീർന്ന പേനകൾ, ഭംഗി പോയ മയില്പീലിത്തുണ്ടുകൾ... വിസ്‌മൃതിയുടെ ആഴങ്ങളിലെത്ര മറന്നുവെച്ചാലും, എത്ര ദൂരെ കൊണ്ടുപേക്ഷിച്ചാലും പിന്നെയും നമ്മളെ തേടി വീട്ടിലെത്തുന്ന ചില പൂച്ചകുട്ടികളെ പോലെ.

കവിത: ഇരുട്ട്

Photo on http://www.changschoolcreates.ca ഇരുട്ടിനെന്തൊരു ഭംഗിയാണ്. കറുപ്പുടുത്തൊരു പെണ്ണിനെ പോലെ,അവളുടെ മാർദ്ദവ- മുള്ള കൈകളിലെ കരിവള- കളെ പോലെ, അവളുടെ കൺപീലികളിലെ മഷികറു- പ്പിനെ പോലെ, അവളുടെ കണ്ണുകളാകുന്ന കരിവണ്ടു- കളെ പോലെ, അവളുടെ പേനമുനയിൽ ഉരഞ്ഞീ ലോകത്തേക്ക് പിറന്നു വീഴുന്ന ഓരോ ഉരുളൻ വാക്കിനെയും പോലെ, അവ വെട്ടി മിനുക്കി പാകപ്പെടുത്തുന്ന അവളുടെ മനസ്സിന്റെയുള്ളറയിലെ നിഗൂഢതകളെ പോലെ. ഇരുട്ടിനെന്തൊരു ഭംഗിയാണ്!

കഥ: മൂക്കുകയർ

ഒറ്റയ്ക്കായ ഒരുപാടു രാത്രികളിൽ ഈ പായയിൽ കിടന്നാണ് ഞാൻ ഉറങ്ങിയിട്ടുള്ളത്. അതുകൊണ്ടിപ്പോൾ പ്രത്യേകിച്ചൊരു വ്യത്യാസവും തോന്നുന്നില്ല. എന്നെ ഒറ്റയ്ക്കാക്കിയവരും ഞാൻ ഒറ്റയ്ക്കാക്കിയവരും എനിക്ക് ചുറ്റും വട്ടംകൂടി നില്കുന്നു. ദുഃഖവെള്ളിയാഴ്ച ചുംബനങ്ങൾക്കും നേർച്ചകൾക്കുമായി പ്രദർശിപ്പിച്ചിരിക്കുന്ന ക്രൂശിതനായ യേശുവിന്റെ രൂപമാണ് എനിക്കിപ്പോൾ. ദൈവപുത്രനായിരിന്നിട്ടും ദൈവദൂഷ്യം പറഞ്ഞ കുറ്റത്തിന് അവർ അവനെ ശിക്ഷിച്ചു. മനുഷ്യപുത്രിയായിരുന്നിട്ടും മനുഷ്യർക്കുവേണ്ടി സംസാരിച്ച കുറ്റത്തിന് എന്നെയും. പാടങ്ങൾ നികത്തരുതെന്നു ഞാനവരോടു പറഞ്ഞു. തോടുകളെയും കുളങ്ങളെയും പ്ലാസ്റ്റിക്കുകളും മറ്റു ചപ്പുചവറുകളുമിട്ട് മൂടരുതെന്നു ഞാനവരോടപേക്ഷിച്ചു. ഏഴു കിലോമീറ്റർ അകലെയുള്ള കടലിന്റെ … Continue reading കഥ: മൂക്കുകയർ

ശ്രദ്ധാഞ്ജലി: ഒ.എൻ.വി

Photo on http://www.manoramaonline.com അവിടെ ചെന്നെത്തേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. വഴി തെറ്റി പോയതാണ് രണ്ടു വിഡ്ഢികളെ പോലെ. ഗൂഗിൾ മാപ്പിനെ ആശ്രയിച്ചു അങ്ങനെ നടന്നു. വഴുതക്കാട് എത്തിപ്പെട്ടു. ആകാശവാണി കണ്ടു. ഉള്ളൂരിന്റെ ഒരു സ്‌മൃതി മണ്ഡപം കണ്ടു. മ്യൂസിക്കൽ കോളേജ് കണ്ടു. പുല്ലു തിന്നുന്ന നായകുട്ട്യേ കണ്ടു. മോളേ എന്ന് വിളിക്കുന്ന സെക്യൂരിറ്റി ചേട്ടനെ കണ്ടു. തെറ്റായ വഴിയേ നടക്കേണ്ടി വന്നതിൽ സുഹൃത്ത് സ്വയം പഴി ചാരി കൊണ്ടേ ഇരുന്നു. ഇനിയുള്ള യാത്രകൾ എല്ലാം ഇങ്ങനെ തന്നെയാവും … Continue reading ശ്രദ്ധാഞ്ജലി: ഒ.എൻ.വി

വരികൾ: ഉറുമ്പുകൾ

പഞ്ചസാരയ്‌ക്കൊപ്പം ചായയിലേയ്ക്ക് വലിച്ചെറിയുന്ന ഉറുമ്പുകളൊക്കെയും എന്റെ കണ്ണിൽ നിസാരരായിരുന്നു. ഈ ലോകത്തിൽ ഞാനുമൊരു ഉറുമ്പാണെന്നു തിരിച്ചറിയും വരെ.

വരികൾ: മറ്റാർക്കെങ്കിലും

മറ്റാർക്കെങ്കിലും ഇഷ്ടപെടാതിരിക്കുമോ എന്ന് ഭയന്ന് അവർ വെട്ടിക്കളഞ്ഞ എന്റെ സ്വപ്നങ്ങളൊക്കെയും എനിക്കൊരുപാട് ഇഷ്ടമായിരുന്നു.