
Photo on www.changschoolcreates.ca
ഇരുട്ടിനെന്തൊരു ഭംഗിയാണ്.
കറുപ്പുടുത്തൊരു പെണ്ണിനെ
പോലെ,അവളുടെ മാർദ്ദവ-
മുള്ള കൈകളിലെ കരിവള-
കളെ പോലെ, അവളുടെ
കൺപീലികളിലെ മഷികറു-
പ്പിനെ പോലെ, അവളുടെ
കണ്ണുകളാകുന്ന കരിവണ്ടു-
കളെ പോലെ, അവളുടെ
പേനമുനയിൽ ഉരഞ്ഞീ
ലോകത്തേക്ക് പിറന്നു
വീഴുന്ന ഓരോ ഉരുളൻ
വാക്കിനെയും പോലെ,
അവ വെട്ടി മിനുക്കി
പാകപ്പെടുത്തുന്ന അവളുടെ
മനസ്സിന്റെയുള്ളറയിലെ
നിഗൂഢതകളെ പോലെ.
ഇരുട്ടിനെന്തൊരു ഭംഗിയാണ്!

..ഇരുട്ടിനെ സ്നേഹിച്ച് സ്നേഹിച്ച് നട്ടപ്പിരാന്തായ് നേരം വെളുക്കല്ലേ എന്ന് പ്രാർത്ഥിച്ചതോർമ്മവരുന്നു..♥
LikeLiked by 1 person